Breaking News

നവലോകം

ഇവിടെ മാറുന്നില്ല ഒന്നും
ബ്രിട്ടീഷുകാരുടെ ബൂട്ടുകളുടെ ഇരമ്പല്‍ കേള്‍ക്കുന്നില്ലന്നേയുള്ളു
പകരം
സൈലന്റ് മോഡില്‍ വൈബ്രേറ്റായി അത് ഇരച്ചുവരുന്നുണ്ട്.
ഇന്ന് അസ്വസ്ഥതയുടെ തീപ്പൊരിയില്‍ നിന്നും
തീപന്തം കൊളുത്തിയെറിയുകയാണവര്‍.
അന്ന് സ്വാതന്ത്രത്തിനായി ഉയര്‍ന്ന മുഷ്ടികളുറുത്ത്
ഗോട്‌സെ തമ്പുരാന്റെ മുമ്പില്‍ കാണിക്കവെച്ചിരിക്കുന്നു.
ശൂലവും കത്തിയും കാഴ്ചക്കു വെച്ചിരിക്കുന്നു.
അടിയിലൊരു ബോഡ്.
ഇവിടെ നിന്നും നിങ്ങള്‍ നിശബ്ദരാകാന്‍ പഠിക്കൂ
മെല്ലെ ശബ്ദമില്ലാതെ കരയാനും.
പിന്നെയും മാറാത്തത്
രാജ്യം കാക്കാന്‍ ആ പഴയ തൊപ്പിയും താടിയും തന്നെയാണ്
ഇപ്പോഴും തടവറയില്‍ പോവുന്നത്.
ഇനി നമുക്ക് ചരിത്രപാഠങ്ങള്‍ ചായക്കടക്കാരന്‍ പഠിപ്പിക്കും.
ഉണ്ടയും ബോണ്ടയും ബോംബും ചരിത്രമാകുന്നു.
ശാസ്ത്രവും ഗണിതവും ചരിത്രവും ചായക്കടക്കാരന്റെ
ചില്ലലമാരയിലെ ബോണ്ടക്കും വടക്കുമൊപ്പം.
ആരാധനാലയങ്ങളെ സൂക്ഷിക്കൂ..
കുഴിയെടുക്കുമ്പോള്‍ കിട്ടുന്ന ശിലക്ക് അവര്‍ പേരിടും.
തകരുന്നത് നിങ്ങളും.
പോത്തുകളേ സന്തോഷിക്കൂ.
ചാണകവും മൂത്രവും വൈദ്യരംഗത്തെ
പുതിയ ഗവേഷണ പ്രബന്ധങ്ങള്‍ തീര്‍ക്കുകയാണ്.
ഇനിയും നവലോകത്തിനായി കൈകോര്‍ക്കാന്‍ പറയരുത്.

1 comment:

  1. അഫ്സൽ .....വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട് ഒന്നു കൂടെ ചെത്തി കൂര്‍പ്പിച്ചാല്‍ ശരമാകും..... ആരും തികഞ്ഞ എഴുത്തുകാരല്ല...മനസ്സില്‍ തോന്നുന്നത് എഴുതുക.....ആആശംസകൾ

    ReplyDelete