Breaking News

മഴ, തോരത്ത ഓർമ്മകൾ

മഴ എന്നും നഞ്ഞവുള്ള ഓർമ്മകളാന്ന്        
പെരുമഴ പെയ്യുന്ന ജൂൺ മാസമായിരിക്കും സ്കൂൾ തുറക്കുന്നത് പുത്തൻ കുടയും ബാഗുമായ് അയലത്തെ കുട്ടികളുമായി ആർത്തുല്ലസിച്ച് സ്ക്കൂളിൽ പോയിരുന്നത് കുട തിരിച്ചും വെള്ളം തെറിപ്പിച്ചും സ്കൂളിൽ എത്തുമ്പോൾ ചോർന്നൊലിക്കുന്ന ക്ലാസ് റൂം  ഒരു മൂലയിൽ ഉണക്കാൻ വേണ്ടി നിവർത്തി വെച്ച കുടകൾ പെരുമഴ പെയ്യുമ്പോൾ ഉത്താലടിക്കുന്നതും വരാന്തയുടെ ഇറയത്തു നിന്ന് വീഴുന്ന വെള്ളം തെറിപ്പിക്കുന്നതും ഓർമ്മകളിൽ ഇന്നു തോരാതെ പെയ്യുന്ന മഴകളാണ്   .  നാല് മണി നേരത്ത് ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ട് കൂടി ഇരുൾ പരത്തുമ്പോൾ അകലെ പേമാരിയുടെ ആരവം മുഴങ്ങുമ്പോൾ കുടകൾ ബാഗിലോളിപ്പിച്ചു മനസ്സ് നിറയെ മഴനഞ്ഞയാനുള്ള ആഗ്രഹമായിരിക്കും     കൂട്ടബെല്ല് കേൾക്കുമ്പോൾ പിന്നെ ഒരോട്ടമാണ്  മഴ പെയ്ത് ചളിവെള്ളം നിറഞ്ഞ റോഡിലൂടേയും തോടിലിറങ്ങിയും ഇലയോഴുക്കിയും ചൂണ്ടയിട്ടും കുഞ്ഞുമീനുകളെ പിടിച്ച് ചേമ്പിലയിൽ കടത്തിയും പാs വരമ്പത്ത് തെന്നിവീന്നു ഉന്തിയും തളളിയും  ആകെ നഞ്ഞനൊട്ടി  വീട്ടിലെത്തുമ്പോൾ ആരും കാണാതെ വീട്ടിലേക്ക് ഒളിച്ച് കടക്കുന്നതും നല്ല ഓർമ്മകളാന്ന്                                                                                                                 ഒഴിവു ദിവസങ്ങളിലെ മഴ സ്വാതന്ത്രത്തിൻ്റെ മഴയായിരിക്കും എത്ര വേണമെങ്കിലും ആസ്വദിക്കാം മഴയത്ത് നിറഞ്ഞ് കവിഞ്ഞ തോടുകളിൽ മീൻ പിടിച്ചും ചാടി തിമിർത്തും പെരുമഴ പെയ്യുമ്പോൾ കളത്തിലേക്ക് മുങ്ങാംകുഴിയിട്ട് ചാടുന്നതും   വെളളം നിറഞ്ഞ പാടത്ത് പന്തുതട്ടിയും ചെളിയിൽ വീന്നു     ഉരുണ്ടും നാം ആ മഴയിലൂടെ സകലതിനേയും പ്രണയിക്കാൻ പഠിക്കുകയായിരുന്നു
    മഴ നനഞ്ഞു നാം തിരികെയെത്തണം
മഴമൊഴിയുടഞ്ഞിടറി വീഴുന്ന
പ്രണയമായ് നാം പുനര്‍ജ്ജനിയ്ക്കണം
മഴക്കുളമ്പുകള്‍ കൊരുക്കും താളത്തില്‍
കുതിര്‍ന്ന് നഗ്നരായ് മഴ കുടിയ്ക്കണം
മഴയൊടുങ്ങുമ്പോള്‍ മരച്ചാറ്റില്‍ നമ്മള്‍
പനിച്ചു നില്‍ക്കുമ്പോള്‍
മഴമിഴികളില്‍ പതറി നില്‍ക്കുന്ന
വിരഹമായ് നാം എരിഞ്ഞു തീരണം.
  (കവി)    
     ഇനിയും ഒരു മഴ പെയ്യാൻ പോവുകയാണ് കുത്തിയൊഴുകാൻ തോടുകളോ നിറഞ്ഞ് കവിയാൻ കുളങ്ങളോ ഇല്ല ചോർന്നൊലിക്കുന്ന ആ പഴയ ഓടിട്ട  ക്ലാസ്സ് റൂം തീരെയില്ല          മഴ നനഞ്ഞ് സ്കൂളിൽ പോവേണ്ടതില്ല
ഇന്ന് പത്രത്തിൽ മഴ നനഞ്ഞയാനറിയാത്ത കുട്ടികൾക്ക് മഴ ക്യാമ്പും മഴ യാത്രയും സംഘടിപ്പിച്ച വാർത്ത കണ്ടു    
 അത് കണ്ടപ്പോൾ ഓർമയിൽ തോരാതെ പെയ്യുന്ന   നമ്മുടെ

ആ മഴക്കാലം ഓർമ വന്നത്                                                            

No comments