ഹൃദയത്തില് തീ കത്തിച്ച് വച്ചവരെ
കനല് തരൂ
തണുത്ത് മരവിച്ച് കോച്ചിയ കൈകള്ക്ക്
നിശ്ചലമായ കാലുകള്ക്ക്
ആ കനലൂതിയൂതി ഞാ൯ തീ കായട്ടെ
തീജ്വാലകള് ഉണ്ടാവട്ടെ
ആ ജ്വാലയില് ഞാ൯ മുങ്ങിക്കിടക്കട്ടെ
എ൯റെ ശിരസ്സ് എ൯റെ ശരീരം പിന്നെ ഞാ൯
അങ്ങനെ എ൯റെ ചിന്തവെന്ത് പാകമാവട്ടെ
എ൯റെ ബുദ്ധി തിളക്കട്ടെ
എ൯റെ വിവേകം ആവിയാകട്ടെ
എ൯റെ കണ്ണ് കനലാവട്ടെ
എ൯റെ കാഴ്ച്ച അഗ്നിയാവട്ടെ
ഹൃദയത്തില് തീ കത്തിച്ച് വച്ചവരെ
കനല് തരൂ..
കനല്
Reviewed by Vintigoo
on
January 15, 2014
Rating: 5
കനലുതേടിയുള്ള യാത്ര..
ReplyDeleteആ കനലിനെ അഗ്നിയാക്കാനുള്ള പരിശ്രമം.. ഭാവുകങ്ങള്..
നന്ദി മുബാറക്ക്
ReplyDelete